Kerala

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും, കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർത്തു; കണ്ണൂരും കോഴിക്കോടും സിപിഎമ്മിന്റെ അഴിഞ്ഞാട്ടം!!!

കോഴിക്കോട്: കണ്ണൂരും കോഴിക്കോടും സിപിഎമ്മിന്റെ അഴിഞ്ഞാട്ടം (CPM Attack In Kannur). ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ വ്യാപക അക്രമങ്ങളാണ് ജില്ലകളിലെ പല ഭാഗങ്ങളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ രാത്രിയോടെയായിരുന്നു അക്രമം അരങ്ങേറിയത്. കോൺഗ്രസ് നേതാക്കളുടെ പേരിലുളള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർത്തു.

ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. ചക്കരക്കല്ല് മണ്ഡലം സെക്രട്ടറി സി.സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ വാതിലും ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും നശിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിന് നേരെയും മുക്കാളി പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെയും എടച്ചേരി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലുമാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്.

കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി തന്നെ പ്രകടനമായെത്തി കൊടിമരം പുനഃസ്ഥാപിച്ചു. പയ്യോളിയിലും കോൺഗ്രസിന്റെ കൊടിമരം തകർത്തു. വിലാപയാത്ര കടന്നു പോയതിന് പിന്നാലെയായിരുന്നു അക്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിങ്ങപുരത്ത് കോൺഗ്രസ് ഓഫീസിലെ ഫർണീച്ചറുകളും തകർത്തു.

വിലാപയാത്ര കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പോലീസ് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ വിലാപയാത്ര പിന്നിട്ട വഴികളിൽ പോലീസ് നിരീക്ഷണം അയഞ്ഞതോടെ ആസൂത്രിതമായ അക്രമം അരങ്ങേറുകയായിരുന്നു. ദേശീയപാത വഴിയാണ് വിലാപയാത്ര കടന്നുപോയത്. ഇതിനോട് ചേർന്ന ഉൾപ്രദേശങ്ങളിലാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

2 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

4 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

4 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

5 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

6 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

6 hours ago