CPM Session In Parassala
പാറശാല: അതിതീവ്ര കോവിഡ് വ്യാപനം നിലനിൽക്കെ പാറശാലയിൽ സിപിഎമ്മിന്റെ മെഗാ തിരുവാതിര. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് പാറശാല ചെറുവാരക്കോണത്താണ് (CPM Session In Parassala) തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കോവിഡ് നിരക്ക് വീണ്ടും 10,000 കടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടി തന്നെ നിരവധി ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിവാഹച്ചടങ്ങിലടക്കം 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മാസ്‌ക് പോലും ഇല്ലാതെ തിരുവാതിരയിൽ അണിനിരന്നത് അഞ്ഞൂറിലേറെ പേരാണ്. പി.ബി അംഗം എം.എ.ബേബി അടക്കമുള്ളവർ കാഴ്ചക്കാരായി എത്തിയിരുന്നു. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂൾ ഗ്രൗണ്ടിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പിണറായി സർക്കാരിനേയും പുകഴ്‌ത്തിക്കൊണ്ടുള്ള ഗാനങ്ങളാണ് തിരുവാതിര കളിയിൽ ഉപയോഗിച്ചത്. എം.എ.ബേബിക്ക് പുറമെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മറ്റ് പാർട്ടി അംഗങ്ങൾ തുടങ്ങീ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ഇവിടെ ഒത്തു കൂടിയിരുന്നു. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് കടന്ന സാഹചര്യത്തിലും സിപിഎം സമ്മേളനങ്ങൾ കാരണമാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കാത്തത് എന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…