Kerala

വിളവൂർക്കലിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ആർഎസ്എസ് പ്രവർത്തകനെ സിപിഎം കൊട്ടേഷൻ സംഘം വെട്ടി

മലയിൻകീഴ്: വിളവൂർക്കലിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പാറപൊറ്റയിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ആർഎസ്എസ് പ്രവർത്തകനായ വിവേകിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റ, വിവേകിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർലോറി ഡ്രൈവറായ ഇയാൾ ഓട്ടത്തിനായി വണ്ടി എടുക്കാൻ പോകവേ റോഡരികിൽ പതിയിരുന്ന് നാലംഗ കൊട്ടേഷൻ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തി, തുടർന്ന് കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം, വടിവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ആക്രമണത്തിൽ വിവേകിന് വലതു കൈയുടെ പെരുവിരൽ അറ്റു വീണു. ഇരു കൈകളിലും കാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജിൽ എത്തിച്ച് വിവേകിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ദിവസേന ഈ സമയത്ത് ട്രിപ്പ് എടുക്കാൻ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു ആണ്. വിഷ്ണു വിളവൂർക്കൽ മണ്ഡൽ കാര്യവാഹ് ആണ്. ഇയാളുടെ അമ്മയ്ക്ക് സുഖമില്ലാതായതിനെ തുടർന്നാണ് ഇന്നലെ വിവേക് ടിപ്പർ എടുക്കാൻ പോയത്. വിഷ്ണുവിനെ ആക്രമിക്കാനെത്തിയ സംഘമാണ് ആളുമാറി വിവേകിനെ ആക്രമിച്ചത്. എന്നാൽ വെട്ടിയതിനുശേഷമാണ് ആളുമാറി എന്ന് മനസ്സിലാക്കിയ സംഘം വിവേകിനെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് രാത്രി വിളവൂർക്കൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മേഖലയിൽ രൂക്ഷമായ സംഘർഷം അഴിച്ചുവിട്ടിരുന്നു. ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് അന്ന് മർദ്ദനമേറ്റു. രണ്ടു വീടുകളും സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. അന്നും വിഷ്ണുവിനെ അക്രമികൾ വകവരുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു അതുമായി ബന്ധപ്പെട്ട വിളവൂർക്കൽ ഈ മേഖലയിൽ നടന്ന വാക്കുതർക്കങ്ങൾ ആണ് പിന്നീട് ആക്രമണങ്ങൾ ഉണ്ടാവുന്നതിലേക്ക് നയിച്ചത്. എന്നാൽ സംഭവത്തെത്തുടർന്ന് മലയിൻകീഴ് പോലീസ് പ്രദേശത്തെ ഇരു പാർട്ടി നേതാക്കളെയും വിളിച്ചുചേർത്ത് ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് ഉറപ്പുവാങ്ങി വിട്ടയച്ചിരുന്നു. എന്നാൽ അതിനുപിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകന് നേരെ ഇപ്പോൾ ആക്രമണമുണ്ടായത്. സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം I RAJENDRA ARLEKAR

അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…

32 minutes ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ അനഘ ആർലേക്കറുടെ പ്രസംഗം ! LADY GOVERNOR ANAGHA ARLEKAR

ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…

1 hour ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

2 hours ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

2 hours ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

3 hours ago

വേദങ്ങളിലെ ഉരുണ്ട ഭൂമിയും, സൂര്യനെ ചുറ്റുന്ന ഭൂമിയും | SHUBHADINAM

ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…

3 hours ago