Monday, April 29, 2024
spot_img

പഴയ അടവ് പുറത്തിറക്കി സിപിഎം; നാണക്കേടിൽ നിന്ന് തലയൂരാൻ കരുവന്നൂരില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമേക്കേടുമായി ബന്ധപ്പെട്ട് നടപടിയുമായി സിപിഎം പാര്‍ട്ടി രംഗത്ത്. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റ് കെ.കെ..ദിവാകരന്‍,​ കേസില്‍ പ്രതികളായ ബിജു കരീം,​ ജീല്‍സ്,​ സുനില്‍കുമാര്‍ എന്നിവരെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

ജില്ലാകമ്മിറ്റി അംഗങ്ങളായ കെ .ആ.ര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.ആകെ എട്ടുപേർക്കെതിരെ പാർട്ടി നടപടി എടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles