Kerala

കൊട്ടാരക്കരയിൽ സി.പി.എം പ്രവർത്തകർ തമ്മിലടിച്ചു; ബ്രാഞ്ച് സമ്മേളനത്തിനെത്തിയവര്‍ കയ്യാങ്കളിയും കത്തിവീശലും

കൊല്ലം: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടി അംഗത്വമില്ലാത്ത രണ്ടു പേര്‍ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ കൊട്ടാരക്കര ചെമ്പന്‍പൊയ്കയില്‍ ആണ് സംഭവം.

കഴിഞ്ഞ ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് നേരത്തെ തന്നെ അഞ്ചു പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരില്‍ രണ്ട് പേര്‍ ഇന്നലെ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തര്‍ക്കം.

ഇതിനിടെ മുന്‍ ഏരിയ സെക്രട്ടറി ബേബി അതില്‍ ഒരാളെ പിടിച്ചുതള്ളി. ഇതേ തുടര്‍ന്നാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇതിനിടയിൽ ഒരു പ്രവര്‍ത്തകന്‍ അരയില്‍ തിരുകിയിരുന്ന കത്തി പുറത്തെടുത്തതോടെ സംഭവം കൂടുതല്‍ വഷളാവുകായിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ നടന്ന ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കളപ്പുര ബ്രാഞ്ച് സമ്മേളനവും ബഹളത്തില്‍ കലാശിച്ചിരുന്നു. പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിച്ചതാണ് ആ പ്രശ്നത്തിനും കാരണമായത് .കൂടാതെ കമ്മാടി ലോക്കല്‍ കമ്മിറ്റിയില്‍ മാത്രം രണ്ടു ബ്രാഞ്ച് സമ്മേളനങ്ങളാണ് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്

B4 Admin

Recent Posts

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

41 minutes ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

1 hour ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

2 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

2 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

14 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

14 hours ago