SPECIAL STORY

പുഞ്ചിരി ചില്ലറക്കാരനല്ല; പുഞ്ചിരിക്കൂ!…’ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച്ച’ ഇന്ന് ലോക പുഞ്ചിരി ദിനം

ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി(World Smile Day) എല്ലാ വര്‍ഷവും ആഘോഷിക്കുന്നത്. ദൈവം മറ്റു മൃഗങ്ങള്‍ക്ക് നല്‍കാതെ മനുഷ്യന് മാത്രം സമ്മാനിച്ച ഒന്നാണ് പുഞ്ചിരിക്കാനുളള കഴിവ്. ഒരു പുഞ്ചിരി നല്‍കിയിരുന്നുവെങ്കില്‍ ഒഴിവാക്കാനാവുന്നതായിരുന്നു ഇതുവരെ ലോകചരിത്രത്തില്‍ നടന്ന ഏത് യുദ്ധവും എന്ന് ഒന്നോര്‍ത്താല്‍ തോന്നി പോകും. കാരണം പുഞ്ചിരിയും ഒരായുധം തന്നെയാണ്. എതിരെ ക്രോധത്തോടെ വരുന്ന ശത്രുവിനെ ഒന്നു കൂടിയൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന ഏതോ ഒരു മാന്ത്രികത പുഞ്ചിരിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നതു കൊണ്ടാകാം പുഞ്ചിരിക്കായി ഒരു ദിവസം തന്നെ മാറ്റിവെക്കാന്‍ ലോകം തീരുമാനിച്ചത്. ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച അങ്ങനെ ലോക പുഞ്ചിരി ദിനമായി മാറി.

എന്തയാലും ഇന്നാണ് ഈ വര്‍ഷത്ത പുഞ്ചിരി ദിനം. മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള കലാകാരനായ ഹാര്‍വി ബോള്‍, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച്‌ തുടങ്ങിയത്. ഹാര്‍വി 1963ലാണ് ആദ്യമായി സ്മൈലി ഫെയ്സ് ഉണ്ടാക്കിയത്. ആദ്യത്തെ ലോക പുഞ്ചിരി ദിനം 1999ലാണ് ആഘോഷിച്ചത്.

ലോകമെമ്പാടുമുള്ള ആളുകള്‍ പുഞ്ചിരിയും ദയയും നിറഞ്ഞ പ്രവൃത്തികള്‍ക്കായി എല്ലാ വര്‍ഷവും ഒരു ദിവസം നീക്കിവയ്ക്കണമെന്നാണ് ഹാര്‍വി ആഗ്രഹിച്ചത്. 2001ല്‍ ഹാര്‍വി മരിച്ചതിനുശേഷം, ഹാര്‍വി ബോള്‍ വേള്‍ഡ് സ്മൈല്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം എല്ലാ വര്‍ഷവും ആഘോഷിക്കാന്‍ തുടങ്ങി.

2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം “ദയയുള്ള ഒരു പ്രവൃത്തി ചെയ്യുക. ഒരു വ്യക്തിയെ എങ്കിലും പുഞ്ചിരിക്കാന്‍ സഹായിക്കുക” എന്ന താണ്.

പുഞ്ചിരി കൊണ്ടുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ് :

ഹൃദയാഘാതത്തെ അകറ്റി നിര്‍ത്തുന്നു : ഒരു പ്രാവശ്യം പുഞ്ചിരിക്കുമ്പോള്‍ നമ്മളുടെ ശരീരം വളരെയേറെ വിശ്രമിക്കുന്നുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാനും ഹൃദയാഘാതത്തെ തടയാനും സഹായകമാകുന്നു. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പുഞ്ചിരി സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു : പുഞ്ചിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഹോര്‍മോണിന്റെ ഉത്പാദനതോത് കുറയ്ക്കാന്‍ സഹായകമാകുന്നു.

ആത്മവിശ്വാസം കൂടാന്‍ കാരണമാകുന്നു; മറ്റുളളവര്‍ നല്‍കുന്നതും നാം നല്‍കുന്നതുമായ പുഞ്ചിരിക്ക് നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് തന്നെയാണ് ഉളളത്. ഒരാള്‍ മറ്റൊരാളെ പരിഗണിക്കുന്നുണ്ടെന്ന് പുഞ്ചിരി പറയാതെ പറയുന്നുണ്ട്.

പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു; ജോലി സ്ഥലത്തേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒന്ന് പുഞ്ചിരിച്ച് ഒരു ഗുഡ്‌മോണിങ് പറഞ്ഞാല്‍ ലഭിക്കുന്ന എന്‍ജി ഒന്നു വേറെ തന്നെയാണ്. അതുപോലെ വീട്ടിലും പുഞ്ചിരി തരുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. ഇത് നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ നമ്മളെ സഹായിക്കും.

യുവത്വം നിലനിര്‍ത്താം;പുഞ്ചിരിക്കുന്നത് നമ്മുടെ മുഖത്തെ പേശികള്‍ക്ക് നല്ല വ്യായാമം കൂടി സമ്മാനിക്കുന്നു. നല്ല പുഞ്ചിരി ചുണ്ടില്‍ സൂക്ഷിക്കുന്നത് മൂന്ന് വയസ്സുവരെ കുറച്ചുതോന്നാനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രതിരോധശക്തി കൂടുന്നു; ശരീരത്തില്‍ അതിക്രമിച്ച് കയറുന്ന രോഗാണുക്കളെ അകറ്റാനും പുഞ്ചിരി സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇത് പ്രതിരോധ ശക്തി കൂട്ടാന്‍ സഹായകമാകും.

ആയുസ്സ് കൂട്ടാനുളള മരുന്നാണ് പുഞ്ചിരി;
രക്തസമ്മര്‍ദ്ദം,മാനസിക സമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ പുഞ്ചിരി സഹായിക്കുന്നതിനാല്‍ തന്നെ സന്തോഷത്തോടെ പോസിറ്റീവായി പുഞ്ചിരിക്കുന്നവരുടെ ആയുസ്സും കൂടുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago