Featured

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയ്ക്ക് സാധ്യത; നിർണ്ണായക തീരുമാനം നാളത്തെ സിപിഎം പോളിറ്റ് ബ്യുറോ യോഗത്തിൽ

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുന്നു. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കില്ല. നാളെ ഡല്‍ഹിയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീറ്റ് ധാരണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാളിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ധാരണയെ പിന്തുണയ്ക്കുമ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന് അനുകൂല നിലപാടല്ല ഉള്ളത്.

മമത ബാനര്‍ജിയും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലായി ബംഗാള്‍ രാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ധാരണയെന്ന അടവാണ് കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും മനസിലുള്ളത്. ബംഗാളില്‍ ബിജെപി പ്രതിപക്ഷ നേതൃപദവിയിലേയ്ക്ക് ഉയരുന്നതിലെ അപായം ഇരുപാര്‍ട്ടികളും തിരിച്ചറിയുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ മുഴുവനായി മമതയുടെ കൈപ്പിടിയിലാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ത്രിപുര കൈവിട്ട സാഹചര്യത്തില്‍ ബംഗാളില്‍ അടവ് പയറ്റിയില്ലെങ്കില്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുമെന്ന് സിപിഎം വിലയിരുത്തുന്നു.

കോണ്‍ഗ്രസ് സഹകരണത്തിനായി ബംഗാള്‍ സിപിഎം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കോണ്‍ഗ്രസ് സഹകരണത്തെ തുറന്നെതിര്‍ത്തിരുന്ന കാരാട്ട് പക്ഷം നിലപാട് മയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്ര് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്തു. ഇതോടെ കാര്യങ്ങള്‍ക്ക് വേഗമേറി. കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര സിപിഎമ്മുമായുള്ള കൂട്ടുകൂടലിന് എതിരാണ്.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

2 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

3 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

3 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

5 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

11 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

11 hours ago