Friday, December 12, 2025

ആര്യാ രാജേന്ദ്രന് അന്ത്യശാസനം ! തെറ്റ് തിരുത്താൻ സിപിഎം ഒരവസരം കൂടി നൽകും ; സ്ഥാനത്ത് നിന്ന് നീക്കിയാൽ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാൻ സിപിഎം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കോപ്പറേഷൻ ഭരണം നഷ്ടമാകുന്നതിനിടയാക്കും എന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ആ നീക്കം മേയറുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്ന വിലയിരുത്തലും കമ്മിറ്റി യോഗത്തിൽ ഉണ്ടായി.

കെഎസ്ആർടിസി ഡ്രൈവറുമായി റോഡിലുണ്ടായ തർക്കം അടക്കം സിപിഎമ്മിന് തിരിച്ചടിയായി എന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായി സംഭവത്തിൽ മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസി മേയര്‍ വിവാദത്തിൽ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം തുറന്നടിച്ചു. കോര്‍പറേഷൻ ഭരണത്തിലെ വീഴ്ചകൾ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കും

Related Articles

Latest Articles