Sunday, December 21, 2025

തിരുവല്ല കുറ്റൂരിൽ സിപിഎമ്മിന്റെ ഗുണ്ടാ വിളയാട്ടം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരാക്രമം; വയോധികന് വെട്ടേറ്റു.

തിരുവല്ല: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും ആണ് ആക്രമണം നടത്തിയത്. തൊങ്ങലിയില്‍ രമണനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.വഴിത്തര്‍ക്കത്തെ തുടർന്ന് മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് പ്രസിഡന്‍റ് കെ.ജി സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു സംഭവം.

വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം പോലിസ് നോക്കിനില്‍ക്കേയാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും ചേര്‍ന്ന് എഴുപത്തൊന്നുകാരനായ രമണനെ വെട്ടിയത് എന്നാണ് പുറത്ത് വരുന്ന വിവരം. രമണനും പ്രദേശത്തെ ചിലരുമായി തുടരുന്ന ചില തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. വഴി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. ജെസിബി ഉപയോഗിച്ച്‌ ഇദ്ദേഹത്തിന്റെ വീടിന്റെ മതില്‍ പൊളിച്ചു. മാത്രമല്ല പോലീസ് നോക്കിനില്‍ക്കെയാണ് മതില്‍ പൊളിച്ചുനീക്കിയത് എന്നും ഇവർ ആരോപിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles