Tuesday, December 23, 2025

നിരോധിത പുകയില ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തുന്നതിന് പിന്നിലും സി പി എം തന്നെ ! ഒരു കോടി രൂപയുടെ ലഹരികടത്തിന് പോലീസ് പിടിച്ചത് സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ ലോറി!

കൊല്ലം:ഇന്നലെ പുലർച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉത്പന്നങ്ങൾ കടത്തിയത് സി പിഎം നേതാവിൻ്റെ പേരിലുള്ള ലോറിയിൽ ആണെന്ന് കണ്ടെത്തി.ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ പേരിലുള്ള വാഹനത്തിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചത്. ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.

ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വാഹനയുടമയായ ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വാഹനം മാസ വാടകയ്ക്ക് നല്കിയതാണെന്നാണ് ഷാനവാസ് പറഞ്ഞത്.
കരാർ സംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു. എന്നാൽ ഈ രേഖകൾ കൃതൃമമായി ഉണ്ടാകിയതാണോ എന്നാണ് പൊലീസിന്റെ സംശയം. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ്, അതായത് ജനുവരി 6 വെള്ളിയാഴ്ച്ച ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല.

Related Articles

Latest Articles