കോട്ടയം: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെ എസ് ഇ ബി ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച് സി പി എം പ്രാദേശിക നേതാവ്. കോട്ടയം നാഗമ്പടത്താണ് സി പി എം ലോക്കൽ സെക്രട്ടറി സുരേഷ് കെ എസ് ഇ ബി ജീവനക്കാർക്കു നേരെ ഭീഷണി മുഴക്കിയത്.
വെളളം ഉയർന്നപ്പോൾ വൈദ്യുതിബന്ധം വിച്ഛേദിച്ചത് ചോദ്യം ചെയ്താണ് സുരേഷ് കെ എസ് ഇ ബി ജീവനക്കാർക്കുനേരെ തിരിഞ്ഞത്. കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയർ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെ സുരേഷ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
“ഞാൻ ലോക്കൽ സെക്രട്ടറിയാടാ’, ഞാനാടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് എന്നിങ്ങനെ സുരേഷ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു നേരെ ആക്രോശിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ ഷാജി തോമസ് പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…