cpm recaptured zakir hussain
തിരുവനന്തപുരം:സ്വത്ത് സമ്പാദനക്കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത സി.പി.എം കളമശേരി ഏരിയ മുന്‍ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. സസ്‌പെൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സാധാരണ പാര്‍ട്ടി അംഗമായാണ് വി എ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതെന്നാണ് സി.പി.എം നൽകുന്ന വിശദികരണം.കളമശേരി ഏരിയ സെക്രട്ടറി ആയിരിക്കെ സി എം ദിനേശ് മണിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍ നൽകിയത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. 6 മാസത്തേക്കായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഗുരുതരമായ ക്രമക്കേടുകളാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. നിരവധി വിദേശയാത്ര നടത്തുകയും കളമശേരിയില്‍ വീടുകള്‍ വാങ്ങുകയും ചെയ്തുവെന്നതായിരുന്നു കണ്ടെത്തല്‍. അതോടൊപ്പം ഇത് രണ്ടാം തവണയാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി തിരിച്ചെടുക്കുന്നത്. മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…