തിരുവനന്തപുരം : ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഎം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിക്കുന്നതിലേക്കായുള്ള നോട്ടീസ് പുറത്തിറക്കി ദേവസ്വം ബോർഡ്.
ആറ് ദിവസം മുമ്പാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പിൻറെ കീഴിലുള്ള ഗൗരീശപട്ടം ക്ഷേത്രത്തിൽ ഉപദേശക സമിതി ഉടൻതന്നെ രൂപീകരിക്കണമെന്നുള്ള സിപിഎം ഗൗരീശപട്ടം ബ്രാഞ്ച് കമ്മിറ്റിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഉപദേശക സമിതി രൂപീകരിക്കാൻ മുൻകൈയെടുത്ത മന്ത്രിക്കും എംഎൽഎയ്ക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള രണ്ടാമത്തെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
സനാതന ധർമ്മ വിശ്വാസപ്രമാണങ്ങളെയും, ക്ഷേത്ര വിശ്വാസങ്ങളെയും, ഹിന്ദുധർമ്മങ്ങളെയും നഖശിഖാന്തം എതിർക്കുന്ന സിപിഎമ്മിന് ക്ഷേത്രത്തിൽ അമ്പലത്തിൽ എന്താണ് കാര്യം എന്നാണ് ഭക്തരെല്ലാം ചോദിക്കുന്നത്. സിപിഎം നേതാക്കൾ കയ്യാളുന്ന ഗുരുവായൂർ ദേവസ്വത്തിൽ ചരിത്രത്തിൽ ആദ്യമായി ഇപ്രാവശ്യം സൂര്യാസ്തമന പൂജക്ക് വിഘ്നം സംഭവിച്ചതും ക്ഷേത്രത്തിന്റെ ജീർണോധാരണത്തിനു വേണ്ടിയുള്ള അഡ്‌ഹോക് കമ്മിറ്റിയിൽ സിപിഎം പ്രവർത്തകർ കയറിപറ്റി മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിലെ നാഗപ്രതിഷ്ഠ ഇളക്കിമാറ്റി അവിടെ സെപ്റ്റിക് ടാങ്ക് കുഴിച്ചതും ഭക്തരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയത്. സമാനമായ സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഭക്തർ

