തിരുവനന്തപുരം: ത്രിവർണ പതാകയെ അപമാനിച്ച് സിപിഎം പ്രവർത്തകൻ. ഉയർത്തിയ പതാക പിഴുതെറിഞ്ഞു. കോട്ടയ്‌ക്കൽ സ്വദേശി അഗസ്റ്റിൻ ആണ് ദേശീയ പതാകയെ അപമാനിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി പതാക ഉയർത്തിയപ്പോഴായിരുന്നു അഗസ്റ്റിൻ അപമാനിച്ചത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ പതാക ഉയർത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് കോട്ടയ്‌ക്കലിലും പതാക ഉയർത്തിയത്. എന്നാൽ സ്ഥലത്ത് പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് അഗസ്റ്റിൻ പറയുകയായിരുന്നു. തുടർന്ന് കൊടിമരവും പതാകയും പിഴുതെറിഞ്ഞു. എന്നാൽ ബിജെപി പ്രവർത്തകർ കൊടി അതേ സ്ഥാനത്ത് തന്നെ ഉയർത്തുകയായിരുന്നു.
ഇതോടെ ഇയാൾ വീണ്ടും എതിർപ്പുമായി രംഗത്തു വന്നു. അനുനയിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എങ്കിലും എതിർപ്പ് മറി കടന്ന് പ്രവർത്തകർ അതേ സ്ഥാനത്ത് സ്ഥാപിച്ചു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…