Monday, December 15, 2025

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ളാദ പ്രകടനത്തിന് നേരെ സിപിഎം പതാകകളും ചെഗുവേരയുടെ പതാകയും വീശിയെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു. വൈകുന്നേരം അഞ്ചരയോടെ പാറാട് മേഖലയിലാണ് സംഘർഷം ഉണ്ടായത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകൾ നേടി ഭരണം പിടിച്ചിരുന്നു. ആക്രമണം നടത്തിയത് സിപിഎം പ്രവർത്തകരാണെന്നും ഇവരെ അറിയാമെന്നും ദൃസാക്ഷികൾ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച് പാർട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവർത്തകർ ചിതറിയോടി. എന്നാൽ ഓടി രക്ഷപ്പെട്ടവരെ പിന്തുടർന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികൾ മർദ്ദിക്കുകയായിരുന്നു.വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവർത്തകരെ തേടി വീടുകളിലെത്തിയത്.
വീട്ടിലെത്തിയ ഒരാൾ വടിവാളുയർത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്ന‌ിട്ടുണ്ട്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു. ആക്രമണത്തിനുശേഷം അക്രമിസംഘം വീണ്ടും പ്രദേശത്ത് അക്രമം തുടർന്നതായും റിപ്പോർട്ടുണ്ട്.

Related Articles

Latest Articles