യൂട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിന്നാലെ ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്റെ പേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്ന താരവും സമൂഹ മാദ്ധ്യമത്തിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരവും ക്രിസ്റ്റ്യാനോയാണ്. തന്റെ യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.
“കാത്തിരിപ്പ് അവസാനിച്ചു, അവസാനമിതാ എന്റെ യൂട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. വിവിധ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്
സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ

