Saturday, December 13, 2025

പാളത്തിൽ വിള്ളൽ !! തമിഴ്‌നാട്ടിലെ ട്രെയിൻ തീപിടിത്തത്തിൽ അട്ടിമറി സംശയം !!റെയിൽവേ അന്വേഷണം ആരംഭിച്ചു

തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ പാളം തെറ്റിയതിന് പിന്നാലെ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി ഉണ്ടായതായി സംശയം. അപകടം നടന്ന സ്ഥലത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടം അട്ടിമറിയാണോ എന്ന സംശയം ഉയർത്തുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ പാളംതെറ്റിയതിന് നൂറു മീറ്റർ പരിധിയിൽവെച്ചാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഈ വിള്ളൽ മൂലമാണ് ട്രെയിനിന്റെ മൂന്ന് വാഗണുകൾ പാളംതെറ്റിയതെന്നാണ് വിവരം.

ഇന്ന് രാവിലെ അഞ്ചരയ്ക്കാണ് ചരക്ക് തീവണ്ടി പാളംതെറ്റിയതിനു പിന്നാലെ അഞ്ച് വാഗണുകൾക്ക് തീ പിടിച്ചത്. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു മെയിൽ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles