Cricket in Olympics Approved by the International Olympic Committee, the official announcement will be made soon
മുംബൈ: ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ഇന്ന് മുംബൈയിൽ വച്ച് നടന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യം ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചത്.
നിലവിൽ ബോർഡിന്റെ പ്രൊപ്പോസലാണ് അംഗീകരിച്ചിരിക്കുന്നത്. ഐഒസി അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമാണ് പുതിയ കായിക ഇനങ്ങൾക്ക് ഒളിമ്പിക്‌സിൽ അനുമതി നൽകുക. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കാൻ പോവുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്സിലെ ഒരു ഇവന്റായി ഉൾപ്പെടുത്താൻ ഐഒസിയുടെ അംഗീകാരത്തിനായി ശ്രമങ്ങൾ നടത്തിയത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർകെ പറഞ്ഞു. ടി20 ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തങ്ങൾ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028-ൽ യുഎസിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നതായും ബാർകെ കൂട്ടിച്ചേർത്തു.
അതേസമയം, അഞ്ച് പുതിയ കായിക ഇനങ്ങളാണ് 2028-ലെ ഒളിമ്പിക്‌സിൽ അവതരിപ്പിക്കാൻ പോവുന്നത്. ഇക്കൂട്ടത്തിലാണ് ക്രിക്കറ്റിനും അനുമതി ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റിന് പുറമേ ബേസ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവയാണ് ഒളിമ്പിക്സിലെ മറ്റുപുതിയ കായിക ഇനങ്ങളായി തിരഞ്ഞെടുക്കാൻ പരിഗണിച്ചത്. ഇതിന് മുൻപ് 1900-ലെ പാരിസ് ഒളിമ്പിക്സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…