dileep
കൊച്ചി: വധ ഗൂഢാലോചന കേസില് ദിലീപ് തെളിവുകള് നശിപ്പിച്ചെന്ന് ഫോറന്സിക് റിപ്പോര്ട്ട് പുറത്ത്. കേസില് ദിലീപ് നാല് ഫോണുകളിലെ തെളിവുകള് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര് ഇമേജാണ് കോടതിയില് ഹാജരാക്കിയത്. ദിലീപിന്റെ അഭിഭാഷകന് മുംബൈയിലെ ലാബിലേക്ക് നാല് ഫോണുകളും കൊറിയര് അയച്ചു. നാലിലെയും വിവരങ്ങള് നീക്കം ചെയ്തതായും റിപ്പോര്ട്ടില് പറയുന്നു.
2 ഫോണുകളിലെ തെളിവുകള് നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകള് നശിപ്പിച്ചത് ജനുവരി 29 നും 30 നുമാണെന്നും റിപ്പോര്ട്ടുണ്ട്. ഫോണുകള് മുംബൈയിലെ ലാബിലേക്ക് അയച്ചാണ് തെളിവുകള് നശിപ്പിച്ചത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്സിക് ലാബില് പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫോണിലെ വിവരങ്ങള് നശിപ്പിച്ചത് സംബന്ധിച്ച സുപ്രധാന വിവരങ്ങള് ലഭിച്ചിരിക്കുന്നത്.
തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ടു മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ അന്വേഷണം നടന്നു. ലാബ് ഉടമകളെ ചോദ്യം ചെയ്തു. 4 ഫോണുകളിലെയും വിവരങ്ങള് നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള് ഹാര്ഡ് ഡിസ്കിലേക്ക് മാറ്റിയെന്നും ഇവർ മൊഴി നൽകി. ഫോണ് കൈമാറാന് ജനുവരി 29 നാണ് കോടതി ഉത്തരവിട്ടത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…