Friday, May 24, 2024
spot_img

വധ ഗൂഢാലോചന കേസ്: ദിലീപ് ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിച്ചു; ഫോണില്‍ കൃത്രിമം നടത്തി; ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്; കേസ് നിർണായക വഴിത്തിരിവിൽ

കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്ക് നാല് ഫോണുകളും കൊറിയര്‍ അയച്ചു. നാലിലെയും വിവരങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2 ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകള്‍ നശിപ്പിച്ചത് ജനുവരി 29 നും 30 നുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് അയച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ടു മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ അന്വേഷണം നടന്നു. ലാബ് ഉടമകളെ ചോദ്യം ചെയ്തു. 4 ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റിയെന്നും ഇവർ മൊഴി നൽകി. ഫോണ്‍ കൈമാറാന്‍ ജനുവരി 29 നാണ് കോടതി ഉത്തരവിട്ടത്.

Related Articles

Latest Articles