Categories: Kerala

എം.എ ബേബിയുടെ മാനനഷ്ടകേസ്; ക്രൈം നന്ദകുമാർ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി

തിരുവനന്തപുരം: ക്രൈം വാരിക എഡിറ്ററായ റ്റി.പി.നന്ദകുമാറിനെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ നന്ദകുമാറിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് റ്റി. മഞ്ജിത്താണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 248 പ്രകാരം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കേസ് തെളിയിക്കുന്നതിൽ വാദിഭാഗം പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.

2004ൽ ‘ സ്വരലയ ‘ പദ്ധതിയിൽ മുൻ മന്ത്രി എം.എ.ബേബി അഴിമതി കാട്ടിയെന്ന് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് കേസിനാധാരമായത്. തനിക്കെതിരായ ദോഷാരോപണം തന്റെ ഖ്യാതിക്ക് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ചു വെന്ന് കാണിച്ച് എം.എ.ബേബിയാണ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ബേബിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ കോടതി 2005 ഓഗസ്റ്റ് 6 ന് നന്ദകുമാറിനെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി നടന്ന നിയമപോരാട്ടത്തിൽ വിജയം കൈവിട്ടത് ബേബിക്ക് കനത്ത തിരിച്ചടിയാണ് നൽക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Share
Published by
admin

Recent Posts

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

21 mins ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

57 mins ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

2 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

3 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

3 hours ago