Saturday, December 20, 2025

നേപ്പാളിൽ ജെന്‍ സീ പ്രക്ഷോഭം മുതലെടുത്ത് കുറ്റവാളികൾ ! കലാപമുണ്ടാക്കി 1500-ലേറെ തടവുകാര്‍ ജയില്‍ ചാടി; രക്ഷപ്പെട്ടവരിൽ തടവ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ മന്ത്രിയും

കാഠ്മണ്ഡു : നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തിനിടെ 1500-ലേറെ തടവുകാര്‍ ജയില്‍ ചാടിയെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനക്കേസിൽ തടവ്‌ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, സഹകരണ ഫണ്ട് തട്ടിപ്പ് കേസിൽ തടവ്‌ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ ഉൾപ്പെടെയുള്ളവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ഇവർ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവസമയത്ത് പോലീസും ജയില്‍ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കലാപത്തിനിടെ കൊള്ളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലര്‍ കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയബഞ്ജിയ ബാങ്കിന്റെ ബനേശ്വര്‍ ബ്രാഞ്ച് അക്രമികള്‍ കൊള്ളയടിച്ചു. കവര്‍ച്ച നടത്തിയതിന് 26 പേരെ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, താന്‍ നിരപരാധിയാണെന്നായിരുന്നു ജയില്‍ചാടിയ ശേഷം സഞ്ജയ് കുമാറിന്റെ അവകാശവാദം. ജെന്‍ സീ പ്രക്ഷോഭത്തെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു.

Related Articles

Latest Articles