Saturday, December 13, 2025

ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ!! താരത്തെ പിന്തുടർന്ന് ആ റെക്കോർഡുമെത്തി; ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ആദ്യത്തെ താരമായി മാഞ്ചസ്റ്റർ താരം റൊണാൾഡോ

ചരിത്രം കുറിച്ച് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള താരമെന്ന റെക്കോർഡ് ഇനി റൊണാൾഡോയ്‌ക്ക് സ്വന്തം. 500 മില്യൺ ഫോളോവേഴ്‌സാണ് മാഞ്ചസ്റ്റർ താരം സ്വന്തമാക്കിയിരിക്കുന്നത്.

താൻ റെക്കോർഡുകൾ പിന്തുടരുന്നില്ലെന്നും റെക്കോർഡുകൾ തന്നെയാണ് പിന്തുടരുന്നതെന്നും അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ ശരി വെയ്‌ക്കുന്ന തരത്തിലുള്ള റെക്കോർഡാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെയാണ് 500 മില്യൺ ഫോളോവേഴ്‌സ് എന്ന റെക്കോർഡ് താരത്തിന് സ്വന്തമായത്.

സമൂഹ മാദ്ധ്യമങ്ങൾ വഴി വലിയ തുക പ്രതിഫലം ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസിയാണ് പട്ടികയിലെ രണ്ടാമത്തെ താരം.

Related Articles

Latest Articles