Saturday, December 13, 2025

അൽ നസറുമായുള്ള കരാർ രണ്ടര വർഷത്തേക്ക് കൂടി നീട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ; താരം സൗദിയിൽ സംതൃപ്തൻ

റിയാദ് : രണ്ടര വർഷത്തേക്കു കൂടി സൗദി പ്രൊ ലീഗ് ക്ലബായ അൽ നസറിൽ തുടരാനുള്ള കരാറിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പുവച്ചു. താരത്തിന്റെ ക്ലബുമായുള്ള കരാർ 20 കോടി യൂറോയുടേതാണ് (ഏകദേശം 1771 കോടി രൂപ) എന്നാണ് വിവരം.

കഴിഞ്ഞ ജനുവരിയിൽ ഇംഗ്ലീഷ് പ്രീമിയർ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസറിലെത്തിയ ക്രിസ്റ്റ്യാനോ 16 മത്സരങ്ങളിൽനിന്നു 14 ഗോളുകൾ നേടിയെങ്കിലും അൽ ഇത്തിഹാദിനു പിന്നിൽ 2–ാം സ്ഥാനക്കാരായാണ് അൽ നസ്‌ർ ഈ സീസൺ അവസാനിപ്പിച്ചത്. പരിക്കേറ്റതിനാൽ ലീഗിലെ അവസാന മത്സരത്തിൽ താരത്തിന് ഗ്രൗണ്ടിലിറങ്ങാൻ സാധിച്ചതുമില്ല.

സൗദി ക്ലബ് അൽ ഹിലാലുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും അൽ ഇത്തിഹാദുമായി ഫ്രഞ്ച് താരം കരിം ബെൻസേമയും ചർച്ചയിലാണെന്ന വാർത്തകളോടും ക്രിസ്റ്റ്യാനോ പ്രതികരിച്ചിട്ടുണ്ട്. ‘അവരെല്ലാം വരട്ടെ, അപ്പോൾ ഈ ലീഗും വലുതാകും’ എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. നേരത്തെ താരം ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

Related Articles

Latest Articles