രാഹുൽ ഗാന്ധി
ദില്ലി : പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡി ‘ മുന്നണി ഇന്ന് നിർണായക യോഗം ചേരുന്നു. അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം ഭാവി പരിപാടികൾ ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ‘ഇന്ത്യ ജൻബന്ധൻ’ യോഗം ഇന്ന് രാവിലെ 11 മണിക്ക് ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് നടക്കുന്നത്. എന്നാൽ, ആം ആദ്മി പാർട്ടിയും തമിഴ്നാട്ടിൽ കോൺഗ്രസുമായുള്ള സഖ്യം പിരിഞ്ഞ ഡിഎംകെയും ഈ നിർണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾ സഖ്യത്തിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. സിപിഎം.-ബിജെപി. രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചതും മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇൻഡി മുന്നണിയുടെ പ്രസക്തി തന്നെ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് നേതൃത്വത്തിനും മറ്റ് സഖ്യകക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. ഇതിനിടയിലും, യോഗത്തിൽ പങ്കെടുക്കാൻ രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസിനെ സിപിഎം ചുമതലപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പ് ബ്രിട്ടാസ് യോഗത്തിൽ പരസ്യമായി അറിയിക്കുമെന്നാണ് സൂചനകൾ.
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കാനായി ഞായറാഴ്ച തന്നെ ദില്ലിയിൽ എത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 23 രാഷ്ട്രീയ പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കുചേരുമെന്ന് സഖ്യ നേതാക്കൾ അറിയിച്ചു. ചില പാർട്ടികൾ വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ അവർ ഒപ്പമുണ്ടാകുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. സഖ്യത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ഇന്നത്തെ യോഗത്തിന് സാധിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…