ലബനനിൽ നിന്നുള്ള ദൃശ്യം
ബെയ്റൂത്ത്:താൽക്കാലിക വെടിനിർത്തൽ കരാർ നിലവിലിരിക്കെ ഇസ്രയേലിന് നേരെ ഭീകര സംഘടനയായ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇസ്രയേൽ പ്രതിരോധ സേന . ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള (ദാഹിയ) ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനങ്ങളും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയത്. അതിർത്തി പ്രദേശങ്ങളായ യിഫ്താ, റാമോട്ട് നഫ്താലി എന്നിവടങ്ങളിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ട റോക്കറ്റുകൾ വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെയാണ് ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ഈ നിർണായക നടപടി.
അതിർത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ രാജ്യം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. തങ്ങളുടെ നഗരങ്ങളെയും പൗരന്മാരെയും ലക്ഷ്യമിട്ടുള്ള ഭീകരവാദികളുടെ ഏത് നീക്കത്തിനും അതിശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ നേതൃത്വം അറിയിച്ചു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേൽ സൈന്യം വ്യോമാക്രമണത്തിലൂടെ പൂർണ്ണമായി തകർത്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വാഷിംഗ്ടണിൽ വെച്ച് ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇത്തരം ഭീകരവാദ ഗ്രൂപ്പുകളുടെ അക്രമങ്ങൾക്ക് ഇരയാകാൻ ഇസ്രയേൽ തയ്യാറല്ലെന്നും സ്വന്തം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഇനിയും ശക്തമായ സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വലിയ സ്ഫോടനങ്ങളാണ് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഉണ്ടായതെന്നാണ് ലബനനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…