ടെല്‍ അവീവ്: ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബള്ളയുട റദ്വാൻ ഫോഴ്‌സിലെ ആന്റി ടാങ്ക് മിസൈൽ ടൂണിറ്റ് കമാൻഡറായ അൽ സിൻ ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള ഭീകരർ അതിർത്തി കടന്ന് വെടിവയ്പ്പ് ശക്തമാക്കിയതിനുള്ള തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.
അൽ സിന്റെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ ഇസ്രായേൽ അതിർത്തിയിലുള്ള കുനിൻ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. റോക്കറ്റ് യൂണിറ്റിന്റെ ഉപമേധാവി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് പിന്നാലെയാണ് ഹിസ്ബുളളയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായത്. തെക്കൻ ലെബനനിലെ ബസൂറിയയിൽ ഐഡിഎഫ് നടത്തിയ ആക്രമണത്തിലാണ് അലി അബ്ദുൽ ഹസൻ നൈം കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുൻപുണ്ടായ ആക്രമണത്തിൽ ഏഴ് ഹിസ്ബുള്ള ഭീകരരേയും വധിച്ചിരുന്നു.
ഇസ്രായേലിലെ സാധാരണക്കാർക്കെതിരെ ആക്രമണം കടുപ്പിച്ചതോടെയാണ് ഇതിന്റെ ആസൂത്രകനായ അലി അബ്ദുൽ ഹസനെ ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു, സൈന്യത്തിന്റെ നോർത്തേൺ കമാൻഡിലും അദ്ദേഹം സന്ദർശനം നടത്തി. ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ നടക്കുന്ന ഓരോ ആക്രമണത്തിനും ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന് യോവ് ഗാലന്റ് പറയുന്നു.

