Saturday, December 13, 2025

റാപ്പർ വേടന്റെ പാലക്കാട്ടെ പരിപാടിയിൽ തിക്കും തിരക്കും ! 15 പേർക്ക് പരിക്ക് ! തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി

പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ലാത്തി വീശിയതിനെ പിന്നാലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്കെതിരെയും പോലീസ് ലാത്തി വീശി.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം. ‘മൂന്നാംവരവ് 3.0’ എന്ന പേരിലാണ് സംഗീത പരിപാടി.

Related Articles

Latest Articles