Sunday, December 14, 2025

ജമ്മുകശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു ! മൂന്ന് ജവാന്മാർ മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ജവാന്മാർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.അപകടകാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.

അപകടം നടന്നതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതായി ഉദ്ദം പൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതായും സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

Related Articles

Latest Articles