ദില്ലി: മുസ്ലീം മത നേതാക്കളുമായും പണ്ഡിതരുമായും കൂടിക്കാഴ്ച നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവത് . ദില്ലിയിലെ ഹരിയാന ഭവനിൽ നടന്ന കൂടികാഴ്ചയിൽ 70 ഓളം പേര്‍ പങ്കെടുത്തുവെന്നാണ് വിവരം. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു.
ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസി, ആർഎസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള ഇന്ദ്രേഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

