Crucial revelation in Sushant's death
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെ സംബന്ധിച്ച് നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.സുശാന്ത് 2020 ജൂണിലാണ് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്ന പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇത്.നടന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.
ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ ഇയാള്‍ അവകാശവാദം ഉന്നയിച്ചത്. മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാർ ഷാ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനാണ് തുടക്കം ഇട്ടത്.ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സുശാന്തിന്‍റെ കുടുംബം. സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. തന്‍റെ 2020 ലെ ഒരു ലൈവ് വീഡിയോ ട്വിറ്റര്‍ ഫീഡില്‍ പിന്‍ ചെയ്ത് വച്ച ശ്വേത. സിബിഐ പുതിയ വെളിപ്പെടുത്തലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…