ആഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽക്കാരായ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി.ഉത്തർപ്രദേശിലെ മഥുരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊടുംക്രൂരത നടന്നത്.പതിനാലുവയസ്സുകാരിയായ പെൺകുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി വീടിന് സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അയൽക്കാരായ മൂന്ന് യുവാക്കൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹോദരി ഓടിരക്ഷപ്പെട്ട് വീട്ടിലെത്തി വിവരമറിയിച്ചു.തുടർന്ന് പെൺകുട്ടിയുടെ ബന്ധു വയലിൽ എത്തി നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതികളിൽ രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഒരാൾ രക്ഷപ്പെട്ടു.ഏറെ ഭയന്നാണ് ഒമ്പതുവയസ്സുകാരി വന്നതെന്നും സഹോദരി എവിടെയാണെന്ന് കൃത്യമായി കാണിച്ചുനൽകാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടികളുടെ അമ്മാവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വയലിൽ എത്തിയപ്പോളാണ് മധ്യഭാഗത്തുനിന്ന് ഒരു മൊബൈൽഫ്ളാഷ് മിന്നുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെ താൻ ബഹളംവെച്ച് അവിടേക്ക് ഓടി. അവർ മൂന്നുപേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോളാണ് 14 വയസ്സുകാരിയെ നിലത്തുകിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് ദുപ്പട്ട കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് രണ്ടുപ്രതികളെ പിടികൂടിയതെന്നും ബന്ധു പറഞ്ഞു.
അതേസമയം, കുടുംബത്തിന്റെ പരാതിയിൽ മൂന്നുപേർക്കെതിരേ കേസെടുത്തതായും ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും റൂറൽ എസ്‌പി. ത്രിഗൻ ബൈസൺ അറിയിച്ചു. 22, 20 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. മൂന്നാമന്റെ പ്രായം 21 വയസ്സാണ്. രക്ഷപ്പെട്ട ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടാനാകുമെന്നും റൂറൽ എസ്‌പി. പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…