പ്രതീകാത്മക ചിത്രം
ആലപ്പുഴ കുത്തിയതോട് ഒന്നരവയസ്സുകാരന് ക്രൂര മർദ്ദനം. അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് മർദ്ദിച്ച കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളുണ്ട്. വൈദ്യ പരിശോധനയിൽ കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. കുട്ടിയുടെ അമ്മയും തിരുവിഴ സ്വദേശി കൃഷ്ണകുമാറും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. മര്‍ദ്ദിച്ചശേഷം അമ്മയുടെ സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒന്നര വര്‍ഷമായി കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞ് അമ്മയുടെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. മര്‍ദ്ദിച്ചശേഷം സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടിലെത്തിച്ചപ്പോൾ വീട്ടുകാർ കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇയാൾ ബലമായി കുഞ്ഞിനെ ഏല്‍പ്പിച്ച് കടന്നു കളഞ്ഞു. ക്ഷീണിതനായിരുന്ന കുഞ്ഞിനെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ ചൂരലിനടിച്ച പാടുകള്‍ കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒന്നരമാസത്തോളമായി കുട്ടി ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നുവെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…