Kerala

അസ്ഥികോശങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഉത്തമം ചങ്ങലംപരണ്ട; പരീക്ഷണം വിജയകരമായി പൂർത്തിയാക്കി കുസാറ്റ് ഗവേഷകർ

കളമശേരി: ഔഷധസസ്യമായ ചങ്ങലംപരണ്ടയ്ക്ക് വൈകല്യം സംഭവിച്ച അസ്ഥികോശങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ കഴിയുമെന്ന് കുസാറ്റ് ഗവേഷകർ കണ്ടെത്തി. അസ്ഥികളുടെ വീണ്ടെടുപ്പിന് ചങ്ങലംപരണ്ടയുടെ നാരുകള്‍ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്. കുസാറ്റ് പോളിമര്‍ സയന്‍സ് ആൻഡ്‌ റബര്‍ ടെക്‌നോളജി വകുപ്പിലെ ഡോ. ജി എസ് ശൈലജയുടെ നേതൃത്വത്തില്‍ പ്രസീത ആര്‍ നായര്‍, ഡോ. എസ് ശ്രീജ എന്നിവരടങ്ങുന്ന ഗവേഷകരാണ് ഈ കണ്ടുപിടിത്തം വിജയകരമായി പൂർത്തിയാക്കിയത്. കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി അവസാന അംഗീകാരത്തിനായി കാത്തിരിക്കുകയാണ്‌ ഇവർ .

മനുഷ്യ ശരീരത്തിലെ അസ്ഥികള്‍ക്കുണ്ടാകുന്ന ഒടിവ്, ചതവ് എന്നിവയ്‌ക്ക് ചങ്ങലംപരണ്ടയുടെ നീര് നല്ലതാണെന്ന നാട്ടറിവിനെ ബന്ധപ്പെടുത്തിയാണ് ഗവേഷകസംഘം കണ്ടുപിടിത്തത്തിലേക്ക്‌ എത്തിയത്. ചങ്ങലംപരണ്ടയിലെ നാരുകളുടെ ഔഷധഗുണം ഉപയോഗപ്പെടുത്തി ശരീരത്തില്‍ ലയിച്ചുചേരുന്ന താങ്ങ് വികസിപ്പിച്ചെടുക്കുകയായിരുന്നു. നാരുകൾ അസ്ഥികോശ വ്യാപനത്തിനും വര്‍ധനവിനും വഴിയൊരുക്കുന്നതായി സ്ഥിരീകരിച്ചു. വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനര്‍നിര്‍മാണത്തിനും പുനഃസ്ഥാപിക്കാനും ഇത് ഉപകാരപ്രദമാണെന്നും തെളിഞ്ഞു. ആവശ്യമുള്ള ആകൃതിയിലും ചെലവു കുറഞ്ഞതും വലുപ്പത്തിലും ഉണ്ടാക്കി എടുക്കാവുന്നതുമായ ജൈവതാങ്ങുകൾ അസ്ഥിരോഗ ചികിത്സാരംഗത്ത് മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് വിശ്വാസം.

B4 Admin

Recent Posts

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

26 minutes ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

38 minutes ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 hour ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

9 hours ago