Monday, December 22, 2025

സ്വർണക്കളളക്കടത്തിലടക്കം ഒത്താശ: എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; നിർണായകമായത് സ്വപ്നയുടെ മൊഴി, ഉടൻ അറസ്റ്റിനും സാധ്യത

കൊച്ചി: സ്വർണക്കളളക്കടത്ത്-ഡോള‍ർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

മൊഴിയെടുത്തശേഷം വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുളള തുടർ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം.സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്‍റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി സംസ്ഥാന വിജിലൻസും ഇന്ന് കോടതിയെ സമീപിക്കും.

Related Articles

Latest Articles