തിരുവനന്തപുരം : വിമാനത്തിനുള്ളിൽ നിന്നും 2.70 കിലോ സ്വർണം കണ്ടെത്തി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ഒരു കോടി വിലമതിക്കുന്ന സർണമാണ് പിടികൂടിയത്. ദുബായിൽ നിന്നുമാണ് വിമാനം എത്തിയത്.
കസ്റ്റംസ് ഇന്റലിജൻസിന് ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

