കൊൽക്കത്ത: എൻ എസ് സി ബി ഐ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണവുമായി വന്ന യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളിൽ നിന്നും ഓരോന്നിനും 24000 രൂപ വില മതിക്കുന്ന അഞ്ചു സ്വർണ്ണ കഷ്ണങ്ങളാണ് കണ്ടെത്തിയത്.
മുംബൈയിൽ നിന്നും വന്ന യാത്രക്കാരൻ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തതെന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൊൽക്കത്തയിലെ എൻ എസ് സി ബി ഐ വിമാനത്താവളം കേന്ദ്രീകരിച്ച് നിരവധി തവണയായി ഇത്തരം സംഭവങ്ങൾ നടക്കുന്നു. രാജ്യത്തിന് പുറത്തു നിന്നും അനധികൃതമായി കടത്താൻ ശ്രമിക്കുന്നത് കോടികൾ വില മതിക്കുന്ന സ്വർണ്ണമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

