റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതർ. നാല് വ്യത്യസ്ത സംഭവങ്ങളിലായി 11,21,722 കാപ്റ്റഗണ് ഗുളികകളാണ് സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടിച്ചെടുത്തത്.
രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കര അതിര്ത്തി പോയിന്റുകളും കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് വന് ലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 1,12,810 മയക്കുമരുന്ന് ഗുളികകള് പിടിച്ചെടുത്തത്.
മാത്രമല്ല വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത മിക്സറുകള്കളുടെ ബൌളുകള്ക്കുള്ളില് അതിവിദഗ്ധമായി ഒളിപ്പിച്ചായിരുന്നു ഇവ എത്തിച്ചത്. എന്നാൽ 80,000 ഗുളികകള് കണ്ടെടുത്തത് വാട്ടര് പ്യൂരിഫിക്കേഷന് ഫില്ട്ടറുകള്ക്കുള്ളില് ഒളിപ്പിച്ച നിലയിലായിരുന്നു.
കൂടാതെ ദുബ പോര്ട്ടില് വെച്ച് 9,17,636 കാപ്റ്റഗണ് ഗുളികകളും, ബഹ്റൈനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള കിങ് ഫഹദ് കോസ്വേ കടന്നെത്തിയ ഒരു വാഹനം പരിശോധിച്ചപ്പോള് 11,276 ലഹരി ഗുളികകളും കസ്റ്റംസ് കണ്ടെടുത്തു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…