Kerala

ഷാഫി പറമ്പിലിനെതിരായ സൈബർ ആക്രമണം ! സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസ് !

വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരായ സൈബർ ആക്രമണത്തിൽ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്ത് പേരാമ്പ്ര പോലീസ്. സിപി​എം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ അജീഷിനും മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മുസ്ലിം സമുദായത്തിനെതിരേയും ഷാഫിപറമ്പിലിനെതിരെയും അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്.

മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫിക്കെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടന്നത് എന്നാണ് യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നത്. ഷാഫി പറമ്പില്‍ കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചെയ്യാത്ത കാര്യത്തിന് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായെന്നും പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യമുണ്ടായിരുന്നു. അതേസമയം ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Anandhu Ajitha

Recent Posts

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

25 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

50 mins ago

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

2 hours ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

2 hours ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

2 hours ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

3 hours ago