India

ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; മരണം ആറായി, കാറ്റിന്റെ തീവ്രത ഇന്നത്തോടെ കുറയും

അഹമ്മദാബാദ്: ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ ആറു മരണം. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അ‌ർധാരാത്രിയോടെ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാൻ, ദില്ലി, ഹരിയാന എന്നിവിടങ്ങൾ കനത്ത ജാഗ്രതയിലാണ്.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

3 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

3 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

5 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

6 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

7 hours ago