cyclone
തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാന വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ ശക്തമാകും. 48 മണിക്കൂറിനകം അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിനും ലക്ഷ ദ്വീപിനും ഇടയില്‍ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലും വളരെ ശക്തമായിട്ടുള്ള മഴയ്‌ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു. കേരളത്തില്‍ വിവിധയിടങ്ങളില്‍ കനത്ത ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം കേരളതീരത്ത് ഇന്നലെ കടന്നതായി ദില്ലിയില്‍ നിന്നുള്ള കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മൃത്യുജ്ഞയ് മഹാപാത്രയാണ് അറിയിച്ചത്. കേരളത്തില്‍ കാലവര്‍ഷത്തിന്റെ മഴ വിവിധ ജില്ലകളില്‍ ലഭിച്ചതും അറബികടലിലെ ന്യൂനമര്‍ദ്ദസാന്നിധ്യം, പടിഞ്ഞാറന്‍ കാറ്റോടുകൂടിയ മേഘപാളികള്‍ എന്നിവയും കണക്കിലെടുത്താണ് കാലാവസ്ഥാകേന്ദ്രം കാലവര്‍ഷം എത്തിയത് സ്ഥിരീകരിച്ചത്.
48 മണിക്കൂറിനുള്ളില്‍ ഇത് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങും ഇതോടെ സംസ്ഥാനം മുഴുവന്‍ ശക്തമായ മഴ ലഭിക്കും.10ന് എറണാകുളം, മലപ്പുറം, 11ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, 12ന് എറണാകുളം,കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് ഒരുജില്ലയിലുമില്ല. 9ന് തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളിലും 10ന് ആറ് ജില്ലകളിലും 11ന് നാല് ജില്ലകളിലും 12ന് മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവര്‍ഷം എത്തിതയും കഴിഞ്ഞ വര്‍ഷത്തെ പ്രളയാനുഭവവും കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശക്തമായ സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെവന്യു ഒാഫീസുകളില്‍ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാന്‍ മുന്‍കരുതല്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ യഥാസമയം നല്‍കാനും അതോറിറ്റി മുന്‍കരുതലുകളെടുത്തിട്ടുണ്ട്. അറബികടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതകണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍,മാലിദ്വീപ് മേഖലകളിലും മീന്‍പിടിക്കാന്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…