India

കർണാടകയിയിലെ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം: പ്രതികൾ മലയാളികളെന്ന് മംഗളുരു പോലീസ്, പ്രത്യേക പോലീസ് സംഘം കേരളത്തിലേക്ക്, കൊലപാതികളെ പിടികൂടാൻ കേരളാപോലീസും

മംഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ മലയാളികളെന്ന് സൂചന. അന്വേഷണത്തിനായി കർണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് മംഗളുരു പോലീസ് എസ്‌പി വ്യക്തമാക്കി. കൊലപാതകികളെ എത്രയും വേഗം പിടികൂടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ കർണാടക പോലീസ് മേധാവി കേരള ഡിജിപിയോട് സഹായം ആവശ്യപ്പെട്ടത്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികൾ എത്തിയതെന്ന് ആദ്യം മുതൽ സൂചന ഉണ്ടായിരുന്നു. ദൃക്‌സാക്ഷികളും ഇതേ മൊഴിയാണ് പോലീസിന് നൽകിയത്. ഇതോടെ പ്രതികൾ മലയാളികളാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്.

പ്രതികളെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും കർണാടക പോലീസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നുണ്ട് . എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയെ കർണാടക ഡിജിപിയും മംഗളൂരു എസ്പിയും അറിയിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള സഹായങ്ങൾ ഉണ്ടാകണമെന്നാണ് കർണാടക ഡിജിപി കേരള ഡിജിപിയോട് ആവശ്യപ്പെട്ടത്.

admin

Recent Posts

ദില്ലിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…

13 mins ago

ആപ്പിന്റെ മണ്ടത്തരത്തെ ട്രോളി കൊന്ന് അമിത് ഷാ !

എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ

31 mins ago

ലോഡ്ഷെഡിങ് ഇല്ല; മേഖല തിരിച്ച് നിയന്ത്രണത്തിന് നീക്കം; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…

43 mins ago

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്! ആദ്യയാത്ര ജൂണ്‍ 4ന്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ!!

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ്…

52 mins ago

‘സത്യം ജയിക്കും! കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ല’; രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്.…

1 hour ago

കൊച്ചിയിൽ നടുക്കുന്ന ക്രൂരത! നവജാത ശിശുവിനെ എറിഞ്ഞുകൊന്നു? മൃതദേഹം നടുറോഡിൽ!

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ്…

1 hour ago