മുംബൈ: ഇന്ത്യന്‍ സിനിമയുടെ ‘ഷഹന്‍ഷാ’ അമിതാഭ് ബച്ചന് ഇന്ന് പിറന്നാളാണ്. പൊതുവേ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ബച്ചന്‍ തന്റെ 79ാം പിറന്നാള്‍ ദിനത്തില്‍ ഒരു സ്റ്റൈലിഷ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
’80 കളിലേക്ക് കടക്കുന്നു’ എന്ന് അടിക്കുറിപ്പ് നൽകി കൊണ്ടാണ് ഫോട്ടോ അദ്ദേഹം പോസ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഏവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ ഇട്ട കമന്റ് ആണ്. പിതാവിന് പോസ്റ്റ് തിരുത്തി 79 -ാം ജന്മദിനമാണെന്ന് ശ്വേത ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്റ്സും ഫ്ളൂറസന്റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന സീനിയര്‍ ബച്ചനെയാണ് ആ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട്, ’80 -ലേക്ക് കടക്കുന്നു ..’ എന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇവിടെയാണ് ശ്വേത,’79 -ാമത്’ എന്ന് അഭിപ്രായപ്പെട്ടത്. കൂടെ ഒരു ഹാര്‍ട്ട് ഇമോജിയും ചേര്‍ത്തു. അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ ഉയര്‍ത്തിയ കൈകളുടെ ഇമോജി കൊണ്ട് റിയാക്റ്റ് ചെയ്യുകയും ചെയ്തു.
ഗ്യാങ്സ്റ്റര്‍’ എന്നാണ് രണ്‍വീര്‍ സിംഗ് പോസ്റ്റിന് കമന്റിട്ടത്. ഭൂമി പഡ്‌നേക്കര്‍ എഴുതിയത് ‘സ്വാഗ് .. ജന്മദിനാശംസകള്‍ സര്‍’ എന്നായിരുന്നു.
അതേസമയം ബ്രഹ്മാസ്ത്ര, ജുണ്ഡ്, മേയ്ഡേ, ഗുഡ്ബൈ എന്നിവയാണ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. ഇതു കൂടാതെ ഹോളിവുഡ് ചിത്രമായ ദ് ഇന്റേണിന്റെ ഹിന്ദി പതിപ്പിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്.
ഏറെ നാളുകള്‍ക്കു ശേഷം ദീപികാ പദുക്കോണ്‍ ബച്ചന്റെ നായികയായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റോബര്‍ട്ട് ദെ നിരോ, ആനി ഹാത്ത്‌വേ എന്നിവരുമാണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പില്‍ വേഷമിട്ടത്.
പ്രഭാസും ദീപികാ പദുക്കോണും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രവും ബച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…