Dakshinabharatha-sanyasi-sangamam
തിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കേരളം, കർണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരും അഖില ഭാരതീയ സന്ത് സമിതിയുടെ ഉത്തര ഭാരതത്തിലുള്ള ഉന്നത നേതാക്കളും പങ്കെടുക്കുന്ന സന്യാസി സംഗമം മെയ് 14, 15 തിയതികളിൽ ചേങ്കോട്ടുകോണം സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ നടക്കും. ഈ മാസം 14-ാം തിയതി ശനിയാഴ്ച രാവിലെ 9.00 ന് അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ പൂജനീയ അവിചൽ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ സന്ത് സമിതിയുടെ വൈസ് പ്രസിഡന്റ് പൂജനീയ കമൽ നയൻ ദാസ് ജി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സന്യാസി സംഗമത്തിന്റെ തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി ചടങ്ങിൽ മുഖ്യാതിത്ഥിയായി പങ്കെടുക്കും. സംഘടനയുടെ ജനറൽ സെക്രട്ടറി പൂജ്യ ജിതേന്ദ്രാനന്ദ സരസ്വതി, പൂജ്യ ആചാര്യ ധർമ്മ ദേവ് ജി, അഖില ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹർഷി, ശ്രീമത് സ്വാമി ചിദാനന്ദപുരി, പൂജ്യശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി, കൂടാതെ പ്രമുഖ ആശ്രമങ്ങളുടെ അധിപന്മാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. 15ാം തിയതി രാവിലെ 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും
അതേസമയം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംഗമവേദിയിൽ ക്ഷേത്ര വിമോചനം, ക്ഷേത്രാചാരാനുഷ്ടനങ്ങളുടെ പുനഃസ്ഥാപനം, ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രമുഖ സന്യാസിമാർ ചർച്ചകളും വശകലനങ്ങളും നടത്തും. ടി.പി സെൻകുമാർ, കുമ്മനം രാജശേഖരൻ, പി. അശോക് കുമാർ, ഡോ: പ്രമീളാദേവി, അഡ്വ. കൃഷ്ണരാജ്, രഞ്ജിത്ത് കാർത്തികേയൻ, മാധവൻ ബി. നായർ, സ്വാമി ശിവാമൃതാനന്ദപുരി, ഡോ: ചന്ദ്രശേഖരൻ നായർ, കെ.ആർ മനോജ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും. കൂടാതെ സന്യാസി സംഗമത്തിൽ ഉരുത്തിരിയുന്ന ആശയങ്ങളും വിശകലനങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള ചർച്ചകളിൽ ഭാവി പരിപാടികൾക്ക് രൂപം നൽകും.
സന്യാസി സംഗമത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly/3Gnvbys
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…