Dandruff is not a retailer! Try this easy way to get rid of…
പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരൻ.വസ്ത്രങ്ങൾ ഇടുമ്പോൾ താരൻ അതിലേക്ക് വീഴുന്നത് പലരുടെയും ആത്മവിശ്വാസം കളയുന്നതാണ്. കൂടാതെ നിർത്താതെ ഉള്ള ചൊറിച്ചിലും താരൻ്റെ ഒരു പ്രധാന പ്രശ്നമാണ്. കൂടാതെ താരൻ കൂടിയാൽ പിന്നെ മുടി അമിതമായി കൊഴിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്.തുടക്കത്തിലെ പരിഹരിച്ചാൽ മാത്രമേ താരനെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയൂ.
താരനെ അകറ്റാൻ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ …
ഉലുവ
താരൻ മാറ്റാനുള്ള ഏറ്റവും മികച്ചതാണ് താരൻ. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ പ്രകൃതിദത്തമായ രീതിയിൽ താരൻ കളയാനുള്ള മാർഗമാണ് ഉലുവ എന്ന് എല്ലാവർക്കും അറിയാം. മുടികൊഴിച്ചിലും താരനും ഒക്കെ മാറ്റാൻ ഉലുവയ്ക്ക് കഴിയും. ഉലുവയോടൊപ്പം പല തരത്തിലുള്ള ചേരുവകൾ ചേർത്താൽ മുടിയുടെ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
മുട്ടയുടെ വെള്ള
മുട്ട ഒരു നല്ല പ്രോട്ടീൻ ആഹാരമാണെന്ന് എല്ലാവർക്കുമറിയാം. മുടിയുടെ ആരോഗ്യത്തിനും മുട്ട വളരെ മികച്ചതാണ്. മുടിയ്ക്ക് തിളക്കം നൽകാനും മുടിയുടെ പല പ്രശ്നങ്ങൾ പരിഹരിക്കാനും മുട്ട വളരെയധികം സഹായിക്കും. മുട്ടയുടെ വെള്ളയും മഞ്ഞയും മുടിക്ക് ഒരു പോലോ നല്ലതാണ്. മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് ഇത് മുടിയ്ക്ക് ഇത് ഏറെ ഗുണം ചെയ്യും. വരണ്ട് മുടിയ്ക്ക് ഏറെ നല്ലതാണ് മുട്ട.
പായ്ക്ക് തയാറാക്കുന്ന വിധം
തലേന്ന് കുതിർത്ത് വച്ച ഉലുവ നന്നായി അരച്ച് എടുത്ത ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക. ഇത് രണ്ടും കൂടെ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയിലും മുടിയിലും ഈ പായ്ക്ക് നന്നായി തേച്ച് പിടിപ്പിക്കുക.മാസ്ക് തലയിൽ തേച്ച വച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് തല സാധാരണ വെള്ളത്തിൽ കഴുകാവുന്നതാണ്. മുട്ടയുടെ വെള്ള മാത്രമായത് കാരണം മുടിയ്ക്ക് മണം ഉണ്ടാകുമെന്ന പേടി വേണ്ട. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ഉപയോഗിക്കാൻ ശ്രമിക്കുക.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…