Dangerous to human life! Rottweiler, Pitbull etc. 23 breeds of dogs banned
ദില്ലി: അതീവ ആക്രമണ സ്വഭാവമുളള പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് ലൈസൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. .മനുഷ്യജീവന് അപകടമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദ്ദേശം നൽകിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6നുള്ള ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണു വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം 23 ഇനങ്ങളെ നിരോധിക്കാൻ നിർദ്ദേശം നൽകിയത്. നിലവിൽ ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
അപകടകാരികളായ നായ്‌ക്കളുടെ ക്രോസ് ബീഡുകള്‍ക്കും വിലക്കുണ്ട്. റോട്ട്വീലര്‍, പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ടോസ ഇനു, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ,ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പ്പെട്ടവ.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…