ഡാര്‍ക്ക് പാറ്റേണ്‍ തട്ടിപ്പ്. റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് കേന്ദ്രം
ദില്ലി : റൈഡ് ബുക്ക് ചെയ്യുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അധിക തുക ഈടാക്കാന്‍ ശ്രമിച്ചതിന് പ്രമുഖ ബൈക്ക്-ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോയ്ക്ക് എതിരെ കേന്ദ്ര നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും അന്യായ വ്യാപാര രീതികള്‍ക്കും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (CCPA) 10 ലക്ഷം രൂപ പിഴ ചുമത്തിയത്. 2025 മെയ് 16-ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് റാപ്പിഡോ ഉള്‍പ്പെടെയുള്ള വിവിധ ക്യാബ്, ബൈക്ക്-ടാക്‌സി അഗ്രഗേറ്റര്‍മാരെ സി.സി.പി.എ പരിശോധിച്ചത്.
റാപ്പിഡോ ആദ്യം കുറഞ്ഞ യാത്രാനിരക്ക് പ്രദര്‍ശിപ്പിച്ച ശേഷം, ഉപഭോക്താവ് ബുക്കിംഗുമായി മുന്നോട്ട് പോകുമ്പോള്‍ അധിക തുക നല്‍കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ ആപ്പില്‍ കാണിച്ചിരുന്നു. ’60 രൂപ നിരക്കില്‍ ഡ്രൈവര്‍മാര്‍ യാത്ര സ്വീകരിക്കുന്നില്ല; +10, +20, +30 എന്നിങ്ങനെ തുക കൂട്ടി നോക്കൂ, നിരക്ക് കൂടുന്തോറും യാത്ര ലഭിക്കാനുള്ള സാധ്യതയും കൂടും” – തുടങ്ങിയ സന്ദേശങ്ങള്‍ നല്‍കിയാണ് ഉപഭോക്താക്കളെ കബളിപ്പിച്ചത്.
ടിപ്പ് നല്‍കുന്നത് തികച്ചും സ്വമേധയാ ഉള്ള കാര്യമാണെന്നും, അധിക തുക വാഗ്ദാനം ചെയ്തില്ലെങ്കിലും യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബന്ധിപ്പിക്കുന്ന സംവിധാനം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു റാപ്പിഡോയുടെ വാദം. എന്നാല്‍ ഈ വാദം സി.സി.പി.എ അംഗീകരിച്ചില്ല. അഡ്വാന്‍സ്-ടിപ്പിംഗ്, ‘ഡാര്‍ക്ക്-പാറ്റേണ്‍’ രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഊബര്‍, ഓല, റാപ്പിഡോ, നമ്മ യാത്രി തുടങ്ങിയ പ്രമുഖ അഗ്രഗേറ്റര്‍മാര്‍ക്കും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…