India

നവരാത്രി ഉത്സവത്തിന് തിളക്കമേറാന്‍ വിപുലമായ ഒരുക്കങ്ങള്‍. ജില്ലാ കളക്ടറും റൂറല്‍ എസ്.പിയും കോ-ഓര്‍ഡിനേറ്റര്‍മാര്‍

തിരുവനന്തപുരം : നവരാത്രി ഉത്സവത്തിന് തിളക്കമേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നവരാത്രി ഘോഷയാത്രയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ കളക്ടറെയും റൂറല്‍ എസ്.പിയെയും കോ ഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കും. നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് തമിഴ്നാട്ടില്‍ നിന്നുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പി.ഡബ്ല്യു.ഡി, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കി. നവരാത്രി ഘോഷയാത്രയ്ക്ക് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
ഒക്ടോബര്‍ 9നാണ് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതീദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ദേവി വിഗ്രഹവും കുമാരകോവിലില്‍ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി യാത്ര തിരിക്കുക.

അന്ന് വൈകുന്നേരം 7 മണിയോടുകൂടി കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഒക്ടോബര്‍ 10ന് വിഗ്രഹഘോഷയാത്ര കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. വൈകുന്നേരം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ തങ്ങും. ഒക്ടോബര്‍ 11ന് വൈകുന്നേരം 6.30 മണിയോടെ പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തില്‍ ഘോഷയാത്ര എത്തിച്ചേരും. സരസ്വതി ദേവിയെ നവരാത്രി പൂജയ്ക്കായി നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും ഉദിത്തനങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തും. ഒക്ടോബര്‍ 12 മുതല്‍ 21 വരെയാണ് പത്ത് ദിവസത്തെ പൂജകള്‍.

കേരള ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം , ആംബുലന്‍സ് എന്നിവ ഘോഷയാത്രയില്‍ ഉടനീളം അനുഗമിക്കണം. ഘോഷയാത്രയില്‍ ഡി.ജെ പരിപാടികള്‍ അനുവദിക്കില്ല. കേരള,തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കണം. നാട്ടാനപരിപാല നിയമം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.മുരളീധരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി 65 പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

നവരാത്രി മഹോത്സവം കഴിഞ്ഞ് ഒക്ടോബര്‍ 23-ന് തിരിച്ചെഴുന്നെള്ളത്ത് ആരംഭിക്കും. 23ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും 24ന് കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിലും 25ന് പത്മനാഭപുരം കൊട്ടാരത്തിലും എത്തും. ഒക്ടോബര്‍ 26ന് കുമാരസ്വാമിയും സരസ്വതി ദേവിയും അവരവരുടെ ക്ഷേത്രങ്ങളിലേയ്ക്ക് മടങ്ങുകയും മുന്‍ ഉദിത്തനങ്കദേവി ശുചീന്ദ്രം ക്ഷേത്രത്തില്‍ തിരിച്ചുകയറുകയും ചെയ്യുന്നതോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ എം .ആര്‍. ബൈജു എം.എല്‍.എ, നഗരസഭാ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, ദേവസ്വം കമ്മിഷണര്‍ സുനില്‍ കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഡിഐജി അരുള്‍ ആര്‍ ബി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Sooryasurendran

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

2 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

10 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago