രാജീവ് ചന്ദ്രശേഖർ
പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാദ്ധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ല . അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സ്വാമി ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം തന്നെ ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണം.
സ്ത്രീ പ്രവേശനം മുതൽ സമീപ വര്‍ഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്കരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്യുന്നത്. ഇത് മനഃപ്പൂർവ്വമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബോർഡും സർക്കാരും തിരിച്ചറിയണം. അതിനാൽ ഈ വിഷയത്തിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം
ദേവസ്വം ബോർഡ് നിലകൊള്ളേണ്ടത് ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകണം. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ബോർഡിൻ്റെയും സംസ്ഥാന സർക്കാരിൻ്റേയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…