Thursday, January 1, 2026

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ മെയിലുണ്ടാക്കി തട്ടിപ്പ്

കാസര്‍കോട്: ജില്ലാ കളക്ടറുടെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബുവിന്റെ പേരിലാണ് പണം തട്ടിപ്പ് സംഘങ്ങൾ വ്യാജ മെയിലിലുണ്ടാക്കി പ്രചരിപ്പിച്ചത്. ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്കാണ് വ്യാജ സന്ദേശമെത്തിയത്.

5000 രൂപ വീതമുള്ള നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങിയിട്ട് jatsmeh08@gmail.com എന്ന വ്യാജ മെയിലിലേക്ക് അയക്കണമന്നാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നും executiv-ecdirector29@gmail.com മെയിലില്‍ നിന്ന് വന്ന സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു

Related Articles

Latest Articles